1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 16ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/71/2021 ഫിൻ. തിയതി 10.03.2021) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.
പി.എൻ.എക്സ്.1172/2021
ടെലിവിഷൻ ജേണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകാം. ksg.keltron.in ലും അപേക്ഷാ ഫോം ലഭിക്കും. KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 28 നകം ലഭിക്കണം. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിംഗ്, റെയിൽവേസ്റ്റേഷൻ ലിങ്ക്റോഡ്, കോഴിക്കോട് 673002. ഫോൺ: 8137969292, 6238840883.
പി.എൻ.എക്സ്.1173/2021
സ്‌കോൾ-കേരള: ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ കോഴ്‌സുകൾക്ക് 20 വരെ രജിസ്റ്റർ ചെയ്യാം
സ്‌കോൾ-കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്കും വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിനും മാർച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.
ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്‌സുകൾക്ക് പ്രവേശനത്തിന് നിർദ്ദിഷ്ട രേഖകൾ സഹിതം സ്‌കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ ഹാജരായി രജിസ്‌ട്രേഷൻ നടത്തണം. വി.എച്ച്.എസ്.ഇ അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സ് പ്രവേശനത്തിന് www.scolekerala.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ അതത് സ്‌കൂൾ പ്രിൻസിപ്പാൾ മുഖേന നേരിട്ടോ തപാൽ മാർഗ്ഗമോ സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടാം.