ഭീം ആര്‍മി മേധാവി ചന്ദ്ര ശേഖര്‍ ആസാദ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ ആണ് പ്രഖ്യാപനം. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ പരേതനായ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് പ്രഖ്യാപനം.
പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കുകയും അംഗത്വമെടുക്കലും അജണ്ട തയ്യാറാക്കലും ഞായറാഴ്ച നടക്കും. യുവാക്കളെ അണിനിരത്തുന്നതിനായി ഭീം ആര്‍മി തങ്ങളുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഭീം ആര്‍മി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (ബിഎഎസ്എഫ്) ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചതിനുശേഷം ഭീം ആര്‍മി പാര്‍ട്ടിയുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായി പ്രവര്‍ത്തിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ദളിതരോടും പിന്നോക്കക്കാരായ മുസ്ലിംകളോടും പാര്‍ട്ടിയില്‍ ചേരാനും പിന്തുണയ്ക്കാനും ചന്ദ്ര ശേഖര്‍ ആഹ്വാനം ചെയ്തു.

