മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. . പരപ്പനങ്ങാടി പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഒരു ഫാമിലെ കോഴികാളാണ് ചത്തത്.
ഞായറാഴ്ചയാണ് ഭോപ്പാലിലേക്ക് സാമ്പിള്‍ പരിശോധനക്കയച്ചത്. ഇന്നലെ രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികളുണ്ടാകും. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കോഴികളെ കൊല്ലും.

