Trending

ഭാവിയെ ലക്ഷ്യമിട്ട് കുന്ദമംഗലം: സമഗ്ര വികസന പദ്ധതികൾക്ക് തുടക്കം

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ 2026–2027 വാർഷിക പദ്ധതിയിൽ ടൗൺ സൗന്ദര്യവൽക്കരണം, വിദ്യാഭ്യാസ മേഖലയിലെ ഹൈടെക് റഫറൻസ് പോയിന്റ്, വനിതകൾക്കായി ഫിറ്റ്നസ് സെൻ്റർ, യുവജനങ്ങൾക്ക് ഗെയിംസ് പാർക്ക് എന്നിവ ഉൾപ്പെടുത്തി കരട് പദ്ധതി അവതരിപ്പിച്ചു. ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. വിദ്യാഭ്യാസ മേഖലയിലെ ഹൈടെക് റഫറൻസ് പോയിന്റ് വിദ്യാർത്ഥികൾക്ക് ആധുനിക പഠന സൗകര്യങ്ങൾ നൽകുന്നതാണ് ലക്ഷ്യം. വനിത ഫിറ്റ്നസ് സെൻറർ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഗെയിംസ് പാർക്ക് യുവജനങ്ങളുടെ കായികപ്രവർത്തനങ്ങൾക്ക് വേദിയൊരുക്കാനുമാണ് ഉദ്ദേശിക്കുന്നത്.

വികസന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് അധ്യക്ഷനായി. വികസന കാര്യ ചെയർപേഴ്സൺ ടി.കെ. ഹിതേഷ് കുമാർ പദ്ധതി രേഖ അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് ഷംസീറ, സ്ഥിരം സമിതി അധ്യക്ഷരായ എം. ബാബുമോൻ, ശ്രീബ പുൽക്കുന്നുമ്മൽ, ജില്ല പഞ്ചായത്ത് മെമ്പർ സീന അശോകൻ, പഞ്ചായത്ത് മെമ്പർമാരായ വി. അനിൽകുമാർ, ബിജു പൂതക്കണ്ടി, സജീവ് കുമാർ, ഷൈജ വളപ്പിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു നെല്ലൂളി, അരിയിൽ അലവി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഖാലിദ് കിളിമുണ്ട, ഷമീന വെള്ളക്കാട്ട്, പഞ്ചായത്ത് സെക്രട്ടറി ഗോകുൽ പി. ഉണ്ണികൃഷ്ണൻ, വി. അബ്ദുറഹ്മാൻ, ഒ. സലീം, പി.പി. ഷിനിൽ, സുധീർ കുന്ദമംഗലം, ജനാർദ്ദനൻ കളരിക്കണ്ടി, എൻ. കേളൻ, അൻവർ സാദത്ത് പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!