ഒൻപതാം നിലയിലേക്ക് വീണ തുണിയെടുക്കാൻ ബാല്‍ക്കണിയില്‍നിന്ന് മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി അമ്മ. ഹരിയാണയിലെ ഫരീദാബാദിലാണ് സംഭവം. സമീപ കെട്ടിടത്തില്‍നിന്ന് എടുത്ത ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പത്താമത്തെ നിലയിലാണ് മകനും അമ്മയും താമസം. അവരുടെ ബാൽക്കണിയിൽ വിരിച്ചിരുന്ന സാരികളിൽ ഒന്ന് ഒൻപതാമത്തെ നിലയിലെ ബാൽക്കണിയിലേയ്ക്ക് വീഴുകയും. ആരും താമസമില്ലാതെ പൂട്ടിയിട്ടിരിക്കയായിരുന്ന ഫ്ലാറ്റിൽ വീണ സാരി എടുക്കാൻ വേറെ വഴിയൊന്നും കാണാതെ, അവർ സ്വന്തം മകനെ ഒരു ബെഡ്ഷീറ്റിൽ കെട്ടി ഇത്രയും ഉയരത്തിൽ നിന്ന് താഴേക്കിറക്കി. അമ്മയും മറ്റ് കുടുംബാംഗങ്ങളും ബെഡ്ഷീറ്റ് ഒരു കയർ പോലെ ചുരുട്ടി കുഞ്ഞിന്റെ ശരീരത്തിൽ ചുറ്റിക്കെട്ടി. തുടർന്ന് അമ്മ മകനെ താഴത്തെ ഒഴിഞ്ഞു കിടക്കുന്ന ബാൽക്കണിയിലേയ്ക്ക് ഇറക്കി. സാരി എടുത്ത ശേഷം തിരികെ അമ്മയും കൂടെയുള്ളവരും കുഞ്ഞിനെ മുകളിലേയ്ക്ക് വലിച്ച് കയറ്റുന്നതും വീഡിയോയിൽ കാണാം.മുകളിലേക്ക് വലിച്ചു കയറ്റുമ്പോള്‍ കുട്ടിയുടെ കയ്യില്‍ പച്ചനിറത്തിലുള്ള വസ്ത്രവും കാണാം. സെക്ടര്‍ 82-ലെ സൊസൈറ്റിയിലെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്.
Cannot believe this…
— Kirandeep Bhatia (@raydeep) February 12, 2022
Apparently boy was sent from a 10th floor balcony to a floor below to pick clothes. And like this 😡 #Faridabad pic.twitter.com/ZzHn90zynJ

