Entertainment News

‘ആരാണ് പാർവതി’അപ്പപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കാത്തവള്‍’,

‘പാർവതി ആരാണ്’ എന്ന രചന നാരായണൻകുട്ടിയുടെ ചോദ്യത്തിന് വൈറലായി ഷമ്മി തിലകന്‍റെ ഉത്തരം. താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരോദ്ഘാടനത്തില്‍ സ്ത്രീ അംഗങ്ങളെ വേദിയിലിരുത്താത്തതിനെതിരെ വിമര്‍ശനമുയര്‍ത്തിയ നടി പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് നടന്‍ ഷമ്മി തിലകന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം ചര്‍ച്ചയായി നടി രചന നാരായണന്‍കുട്ടിയുടെ ഒരു ചോദ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍വതി ആരാണ് എന്ന നടി രചന നാരായണന്‍ കുട്ടിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഷമ്മി രംഗത്തെത്തിയത്.

‘ആരാണ് പാര്‍വതി, അപ്പപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കാത്തവള്‍’, എന്ന് പാര്‍വതിയുടെ ഫോട്ടോ സഹിതം ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് പിന്തുണയറിയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!