ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് ജനുവരി 20 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴസിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ചേരാനാഗ്രഹിക്കുന്നവര്‍ ബാലുശ്ശേരിയിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 0496 2644678, 9846634678. വിശദാംശങ്ങള്‍ക്ക് www.srccc.in.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന മിനി മാസ്റ്റ്/ഹൈമാസ്റ്റ്/ലോമാസ്റ്റ് ലൈറ്റുകളുടെ വിതരണത്തിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരം ക്വട്ടേഷനുകള്‍ ക്ഷണിച്ചു. നാല് ഇനങ്ങളുടെ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജനുവരി 18 ന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പ്ലാനിംഗ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2371907.
ഗതാഗത നിയന്ത്രണം
പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 13) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള ഗതാഗതം നിയന്ത്രിച്ചു. ചക്കിട്ടപ്പാറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൈതോത്ത് പളളിയറക്കണ്ടി റോഡ് വഴിയും പേരാമ്പ്ര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിഴക്കന്‍ പേരാമ്പ്ര നിന്ന് പൈതോത്ത് – കണ്ണിപ്പൊയില്‍ റോഡ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ലേലം 18 ന്
കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്നതും റെയില്‍വേ ട്രാക്കിലേക്ക് ചരിഞ്ഞിട്ടുളളതുമായ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി നീക്കം ചെയ്ത് കൊണ്ടു പോകുന്നതിന് കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ ഓഫീസ് പരിസരത്ത് ജനുവരി 18 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ക്വട്ടേഷന്‍ ജനുവരി 17 ന് വൈകീട്ട് നാല് മണിക്കകം ഓഫീസില്‍ ലഭിക്കണം.
നാഷണല്‍ ലോക് അദാലത്ത്
കേരള ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12ന് ദേശവ്യാപകമായി നടത്തുന്ന നാഷണല്‍ ലോക് അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും രാവിലെ 10ന് അദാലത്ത് ആരംഭിക്കും. കോടതികളില്‍ നിലവിലുള്ള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തു തീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍ കേസ്സുകള്‍, വാഹനാപകട കേസ്സുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസ്സുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസ്സുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസ്സുകള്‍ തുടങ്ങിയവയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റി (0495 2365048), കോഴിക്കോട് താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റി (0495 2366044), കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റി (9745086387), വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റി (0496 2515251) കളുമായി ബന്ധപ്പെടണമെന്ന് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
റാങ്ക് ലിസ്റ്റ് റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് (കാറ്റഗറി നം. 71/2017) തസ്തികയുടെ ദീര്‍ഘിപ്പിച്ച കാലാവധി അവസാനിച്ചതിനാല്‍ ലിസ്റ്റ് റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. ഡോട്ട്നെറ്റ് ഡവലപ്പര്‍ (യോഗ്യത : ബി.ടെക്/എം.ടെക്/ എം.സി.എ/ബി.സിഎ/ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി ബിരുദ ധാരികള്‍), ഡോട്ട്നെറ്റ് ട്രെയിനീസ് (യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി ബിരുദ ധാരികള്‍), പി.എച്ച്.പി ഡവലപ്പര്‍ (യോഗ്യത : പി.എച്ച്.പി ഡവലപ്പ്മെന്റിലുളള നൈപുണ്യം), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലിമാര്‍ക്കറ്റിംഗ്, ടീം ലീഡര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ (യോഗ്യത : ബിരുദം), ടെലിമാര്‍ക്കറ്റിംഗ്, ഓപ്പണ്‍ മാര്‍ക്കറ്റിംഗ്, കലക്ഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 15ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495 2370176
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ജനുവരി 14ന്
സംസ്ഥാന വനിതാ കമ്മീഷന്‍ ജനുവരി 14ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.
സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്
ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്. കേരള പിഎസ്‌സി അംഗീകരിച്ച വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഗ്രാഫിക്സ് ഡിസൈനിങ് കോഴ്‌സുകളാണ് നടത്തുന്നത്. കോഴ്‌സ് കാലാവധി മൂന്നു മാസം. എസ്എസ്എല്‍സിയാണ് അടിസ്ഥാനയോഗ്യത. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അപേക്ഷകന്റെ ഫോട്ടോയും ഉള്‍പ്പടെ സെന്ററില്‍ ജനുവരി 14ന് വൈീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സീനിയര്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2301772 / 8590605275.
കിറ്റ്കോയുടെ സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇലക്ട്രോണിക്സ് മേഖലയില്‍ ആറ് ആഴ്ച്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനപരിപാടി നടത്തുന്നു. പരിശീലനം ജനുവരി 18ന് ആരംഭിക്കും. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എന്‍ജീനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് അറിയിച്ചു. പ്രായപരിധി 21 നും 45 വയസ്സിനും ഇടയില്‍.
ഐടി ആന്റ് ഇലക്ട്രോണിക്സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സാമ്പത്തിക വായ്പാ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വ്വേ, ബിസ്സിനസ്സ് പ്ലാനിങ്ങ്, മാനേജ്മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, ഇന്‍കുബേഷന്‍ സ്‌കീം, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് മാനദണ്ഡങ്ങള്‍, ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുളളവര്‍ ജനുവരി 18 നകം 9847463688/ 9447509643/ 0484412900 ല്‍ ബന്ധപ്പെടണം.
ആർ.സി.സിയിൽ താത്ക്കാലിക ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ സർവീസസ് (ഹെഡ് ആൻഡ് നെക്ക് സർജറി) റേഡിയോഡയഗ്‌നോസിസ്, അനസ്‌തേഷ്യോളജി എന്നീ വകുപ്പുകളിൽ ഓരോ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്ക്കാലിക ഒഴിവുകളിൽ (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.
ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ബാക് ടു ലാബ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ജനുവരി 31നകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനിയറിങ് വിഷങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരമാവധി രണ്ട് വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, ഇ-മെയിൽ: lek.kscste@kerala.gov.in, womenscientistkerala@gmail.com 0471-2548208, 2548346.
പ്രതിഭ സ്‌കോളർഷിപ്പ് സ്‌കീമിൽ അപേക്ഷ ക്ഷണിച്ചു
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനുശേഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2021-22 അധ്യയന വർഷം ബിരുദ പഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷ ബിരുദ പഠനത്തിനും തുടർന്നുള്ള രണ്ട് വർഷം ബിരുദാനന്തര ബിരുദ പഠനത്തിനും സ്‌കോളർഷിപ്പ് ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ജനുവരി 31 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471 2548208, 2548346, ഇ-മെയിൽ: lek.kscste@kerala.gov.in, pskscste@gmail.com.
സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേള: 59 കോടിയുടെ വിറ്റുവരവ്
സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയിൽ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി അറിയിച്ചു. തിരുവനന്തപുരം- 78700176, കൊല്ലം- 80580133, പത്തനംതിട്ട- 29336276, കോട്ടയം- 70964640, ഇടുക്കി- 24991391, ആലപ്പുഴ- 44014617, എണാകുളം- 56652149, തൃശൂർ- 32338869, പാലക്കാട്- 32110179, മലപ്പുറം- 14403335, കോഴിക്കോട്- 32100389, വയനാട്- 17249108, കണ്ണൂർ- 54278262, കാസർകോഡ്- 20685585 രൂപ ലഭിച്ചു. സംസ്ഥാനത്ത് മൊത്തം 25 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോയുടെ വിവിധ വില്പനശാലകളിലെത്തി ഉല്പന്നങ്ങൾ വാങ്ങി. സബ്‌സിഡി ഇനങ്ങളിൽ മാത്രമായി ഏകദേശം പതിനായിരം ടൺ ഉല്പന്നങ്ങൾ വാങ്ങി. മേളയോട് അനുബന്ധിച്ച് സപ്ലൈകോ ഉല്പന്നങ്ങൾ വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും 5000 രൂപ സമ്മാനം നൽകുന്ന സപ്ലൈകോ സമ്മാന പദ്ധതിയിൽ 1238 സ്ത്രീകളും 719 പുരുഷ•ാരുമടക്കം 1957 പേർ പങ്കാളികളായതായി എംഡി അറിയിച്ചു.
സ്‌കോൾ കേരള: തീയതി നീട്ടി
സ്‌കോൾ-കേരള മുഖേനെയുള്ള 2021-22 അധ്യയന വർഷത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 19 വരെയും 60 രൂപ പിഴയോടെ 27 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ്: ഒമ്പത് പരാതികള്‍ തീര്‍പ്പായി
കലക്ടറേറ്റില്‍ നടന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങില്‍ ഒമ്പത് പരാതികള്‍ തീര്‍പ്പായി. അതോറിറ്റി ചെയര്‍മാന്‍ പി.എസ്.ദിവാകരന്‍, ഹുസൂര്‍ ശിരസ്തദാര്‍ വി.എം.നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ പരിഗണിച്ചത്. ആകെ 37 കേസുകള്‍ പരിഗണിച്ചു. ശേഷിക്കുന്നവ മാര്‍ച്ച് മാസത്തെ സിറ്റിങ്ങില്‍ പരിഗണിക്കും. പോലീസ് കംപ്ലയിന്റ് അതോറിറ്റി നാളെയും കലക്ടറേറ്റില്‍ സിറ്റിങ് തുടരും.
കൊയിലാണ്ടിയില്‍ കലക്ടേഴ്‌സ്@ സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭയില്‍ കലക്ടേഴ്‌സ്@ സ്‌കൂള്‍ പദ്ധതിയ്ക്ക് തുടക്കം. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ബിന്നുകള്‍ നല്‍കി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭയുടെ 2020- 21 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
രണ്ട് ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ ഭാഗമായി മൂന്ന് വീതം ബിന്നുകളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ ഇവ സ്ഥാപിക്കും.
ഇരുപത്തിനാലാം ഡിവിഷനിലെ മരുതൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, കൗണ്‍സിലര്‍മാരായ പ്രമോദ്, എന്‍.എസ്.വിഷ്ണു, വത്സരാജ് കേളോത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമേഷ്, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് നബീസ തുടങ്ങിയവര്‍ സംസാരിച്ചു