ഹൃദ് രോഗത്തിന് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു.കുന്ദമംഗലം കോരങ്കണ്ടിയിൽ നാല് സെന്റ് കോളനിയിൽ അങ്കണവാടിക്ക് സമീപം താമസിക്കുന്ന പ്രേമ എന്ന വീട്ടമ്മയാണ് നല്ല മനസുകളുടെ സഹായം തേടുന്നത്. കാണുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ച്ചയാണ് ഈ വീട്ടിലുളത്.49 കാരിയായ പ്രേമയ്ക്കും ഭർത്താവ് ശശിക്കും മക്കൾ ഇല്ല.മുപ്പത് വർഷത്തോളമായി നേഴ്‌സായി ജോലി ചെയ്തുകൊണ്ടിരുന്ന ഇവർക്ക് പെട്ടന്ന് വന്ന ഹൃദയ സംബദ്ധമായ അസുഖങ്ങൾ ജീവിതത്തെ തളർത്തുകയായിരുന്നു.
മൂന്ന് ബ്ലോക്കുകൾ നീക്കം ചെയ്തു.പേസ്മേക്കർ വെച്ച് പിടിപ്പിച്ചു ഇതിനെല്ലാമായി 6 ലക്ഷം രൂപയോളം ചിലവ് ഭർത്താവ് ശശി എറണാകുളം പള്ളുരുത്തിയിൽ ഫിഷറീസ് കമ്പനിയിൽ ഒരു ചെറിയ ജോലി എടുക്കുന്നുണ്ട് ആഴ്ചയിൽ ആറായിരം രൂപയോളമാണ് ഇവരുടെ മരുന്നിന് മാത്രം ചിലവാകുന്നത് അത് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. പ്രേമയുടെ ശ്വാസകോശം ദ്രവിച്ച് 10 % ത്തിലെത്തി.ഓക്സിജൻ നൽകുന്നതിൽ ജീവൻ നിലനിൽക്കുകയാണ് ഇതിന്റെ ചിലവുകൾ വേറെ. മുൻപ് വാടക വീട്ടിൽ താമസിച്ചിടത്ത് നിന്നും അഡ്വാൻസ് കൊടുത്ത തുക തിരികെ ചികിത്സക്കായി വാങ്ങിയാണ് ഇപ്പോൾ കുന്ദമംഗലം കോരങ്ങണ്ടിയിൽ ഒരു ബന്ധുവീട്ടിൽ താമസിക്കുന്നത്.മക്കളില്ലാത്ത പ്രേമയെ നോക്കുന്നത് ആർ ഇ സിയിൽ നിന്നും സഹോദരി എത്തിയിട്ടാണ്.ഭർത്താവ് ശശിയും അസുഖ ബാധിതനാണ് ആറ് മാസത്തോളമായി ഈ രോഗ ശയ്യയിലാണിവർ.
ബന്ധപ്പെട്ട ആളുകളിലേക്ക് ഈ വാർത്ത എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു