അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ചുള്ള നടിയുടെ പോസ്റ്റ് പങ്കുവെച്ച് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഒട്ടേറെ പേർ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ വെറുതെ പോസ്റ്റ് പങ്കുവയ്‍ക്കുക മാത്രം ചെയ്യുന്നതിന് എതിരെ നടൻ ജോയ് മാത്യു രംഗത്ത് എത്തുകയും, ചെയ്തു. ഇരക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാന്‍ ആരുമില്ല’ എന്നാണ് ജോയ് മാത്യു കഴിഞ്ഞ ദിവസംഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് ഒട്ടേറെ’ വിമര്‍ശനം നേരിടുകയും ചെയ്‍തിരുന്നു. ‘നിങ്ങൾ ഒരു തുടക്കമാവട്ടെ‘, എന്നാണ് പലരും കമന്റ് ചെയ്തത്.
എന്നാൽ ഈക്കാര്യത്തിൽ തന്റെ നിലപാട് അന്നും ഇന്നും ഒന്നുതന്നെയാണെന്ന് വ്യക്തമാക്കി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ്ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ ‘താങ്കൾ ആദ്യം തുടങ്ങൂ’ എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല. അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല.