Trending

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ മയക്ക് മരുന്ന് കടത്തിയ സംഭവം; രണ്ട് പേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ സംഭവത്തിൽ രണ്ട്പേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു. നൈജീരിയൻ സ്വദേശി ഉക്കാമാക്കഇമ്മാനുവേൽ ഒബിഡ , പെരിന്തൽമണ്ണ സ്വദേശിയായ മുരളീധരൻ നായർ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മുരളീധരന് 40 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയൊടുക്കാനും, ഉക്കാമാക്കയ്ക്ക് 16 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ.
2022 ആഗസ്റ്റ് 21 നാണ് സംഭവം നടക്കുന്നത്. സിംബാവെയിലെ ഹരാരയിൽ നിന്നും ദോഹ വഴി നെടുമ്പാശേരിയിൽ വന്നിറങ്ങിയ മുരളീധരന്റെ ബാഗേജിൽ നിന്നുമാണ് 18 കിലോ ഹെറോയിൻ കസ്റ്റംസ് പിടിച്ചെടുത്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് മുരളീധരൻ ഡൽഹി വിമാനത്താവളത്തിൽ മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഉക്കാമാക്കയെക്കുറിച്ച് വിവരം നൽകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!