ചികിത്സാ സഹായം തേടിയെത്തിയ യുവാവിന് വൃക്ക ദാനം ചെയ്ത് യുവാവ്. തൃശൂർ സ്വദേശി ഷൈജു സായ്റാമാണ് ബന്ധുവായ സുമേഷിന് വൃക്ക നൽകാൻ തയ്യാറായത്. തൃശൂർ അന്തിക്കാട് സ്വദേശി സുമേഷിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടിയാണ് ബന്ധുവായ ബേക്കറി ഉടമ ഷൈജുവിന്റെ അടുത്തെത്തിയത്. ശസ്ത്രക്രിയക്ക് സഹായിക്കാൻ കയ്യിൽ പണമില്ലെന്നും ചേരുമെങ്കിൽ എന്റെ വൃക്ക നൽകാമെന്നും ഷൈജു അറിയിച്ചു.