അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു. 4.05 ന് പുറപ്പെടേണ്ട കൊല്ലം-മച്ചിലിപട്ടണം ശബരിമല സ്പെഷ്യൽ 3 മണിക്കൂർ വൈകി 7.08 നാണ് പുറപ്പെട്ടത്. 5.15 ന് പുറപ്പെടേണ്ട കോട്ടയം-നിലമ്പൂർ എക്സ്പ്രസ്സ് 1.15 മണിക്കൂർ വൈകി 7.26 നാണ് പുറപ്പെട്ടത്. കുമാരനെല്ലൂരിൽ റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതാണ് ട്രെയിനുകൾ വൈകാൻ കാരണം. വന്ദേ ഭാരത് കൃത്യസമയം പാലിക്കുന്നു. 8 മണിക്ക് ശേഷമുള്ള വേണാട്, പരശുറാം, ശബരി, തുടങ്ങിയ ട്രൈനുകൾ കൃത്യ സമയം പാലിക്കുമെന്നും റെയിൽവേ അറിയിച്ചു.