മറഡോണയുടെ ഹെറിറ്റേജ് ഹ്യൂബ്ലോട്ട് വാച്ച് അസം പൊലീസ് കണ്ടെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.ദുബായിൽ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെടുത്തത്.കേസുമായി ബന്ധപ്പെട്ട് വസീദ് ഹുസൈന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.ദുബായിൽ , മറഡോണയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ ക ഓഗസ്റ്റിൽ അസമിലേക്ക് വന്നു.പിതാവിന് സുഖമില്ലെന്ന കാരണം പറഞ്ഞ് അവധിയെടുത്താണ് തിരികെ നാട്ടിലെത്തിയത്. വിവരം ദുബായ് പൊലീസ് അറിയിച്ചതിനെ തുടർന്ന് അസം പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
In an act of international cooperation @assampolice has coordinated with @dubaipoliceHQ through Indian federal LEA to recover a heritage @Hublot watch belonging to legendary footballer Late Diego Maradona and arrested one Wazid Hussein. Follow up lawful action is being taken. pic.twitter.com/9NWLw6XAKz
— Himanta Biswa Sarma (Modi Ka Parivar) (@himantabiswa) December 11, 2021
ലിമിറ്റഡ് എഡിഷൻ ഹുബോൾട്ട് വാച്ചാണ് മോഷണം പോയത്.
അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി, അസം പൊലീസ് ദുബായ് പൊലീസുമായി സഹകരിച്ചാണ് ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ ഹെറിറ്റേജ് ഹബ്ലോട്ട് വാച്ച് വീണ്ടെടുക്കുകയും വാസിദ് ഹുസൈന്‍ എന്ന ആളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ശര്‍മ ട്വീറ്റ് ചെയ്തു.