മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കുന്ദമംഗലത്തെ ഹെവന്‍സ് പ്രീസ്‌കൂള്‍ കുട്ടികള്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം വ്യത്യസ്ഥ അനുഭവമായി. ജനങ്ങളുടെ അവകാശസംരക്ഷകരും നാടിന്റെ കാവല്‍ക്കാരുമാണ് നമ്മുടെ സ്‌നേഹപ്പോലീസ് എന്ന സന്ദേശം കുട്ടികള്‍ക്കു നല്‍കി. എസ് ഐ രാഗേഷ്, എസ് ഐ ബാബു എന്നിവരോടൊപ്പം കുന്ദമംഗലം സ്റ്റേഷനിലെ എല്ലാവരും കുട്ടികളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. പരിപാടിയില്‍ കുട്ടികള്‍ക്ക് പോലീസ് ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയും സ്റ്റേഷന്‍ റൂമുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. ശേഷം കുട്ടികള്‍ പാട്ടുകള്‍പാടിയും ,കുശലം പറഞ്ഞും ഏവരെയും സന്തോഷിപ്പിച്ചു. സ്‌നേഹപ്പോലീസില്‍ നിന്നും മിഠായിയും സ്വീകരിച്ച ശേഷമാണ് കുട്ടികള്‍ സന്തോഷത്തോടെ മടങ്ങിയത്. പധാനാദ്ധ്യാപിക ശരീഫ,മുബീന,ജസീന,ശബ്‌ന,സജ്‌ന,ജസീല എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.
ഹെവന്‍സ് പ്രീസ്‌കൂളിലെ കുട്ടികള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം നടത്തി

