bussines

“ഒരു കാലത്ത് കുട്ടികളുടെ പ്രിയപ്പെട്ട ലേർണിങ് ആപ്പ് ആയിരുന്നു ബൈജൂസ്”: ഹുറൂൺ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്

ഹുറൂൺ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്. എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനാും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാർട്ട്-അപ്പ് മേഖലയിലെ പ്രിയങ്കരനായിരുന്നു. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായി.2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് .തുടക്കകാലത്ത് 2.200 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ബൈജൂസ്. ബൈജൂസ് നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ജൂൺ 22-ന്, മൂന്ന് നിക്ഷേപകർ ബൈജൂസിൽ നിന്നും പടിയിറങ്ങിരുന്നു. 2022 മുതൽ, എഡ്‌ടെക് ഭീമനെ ഫണ്ടിംഗ് പ്രതിസന്ധി ബാധിച്ചിരുന്നു. 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബൈജൂസ് 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി, ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 19 മടങ്ങ് കൂടുതലായിരുന്നു ഇത്. കൂടാതെ കൊവിഡിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നതിനാൽ ഓൺലൈൻ ലേർണിംഗിന്റെ സാധ്യത മങ്ങിയിരുന്നു. ഇത് പ്ലാറ്റ്‌ഫോമിനെ ബാധിച്ചു. ഒപ്പം നിരവധി പരാതികളും ഉയർന്നത് കമ്പനിക്ക് തിരിച്ചടിയായി. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു. ജൂൺ അവസാനത്തോടെ മുൻ ഓഡിറ്റർ ഡെലോയിറ്റും മൂന്ന് ബോർഡ് അംഗങ്ങളും രാജിവച്ചതിനെത്തുടർന്ന് കമ്പനി പ്രതിസന്ധിയിലായി. അടുത്തിടെ, ആകാശ് എജ്യുക്കേഷണൽ സർവീസസിന്റെ (എഇഎസ്എൽ) സിഇഒയും സിഎഫ്ഒയും രാജിവച്ചുഅതേസമയം, ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 പ്രകാരം ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ എന്ന പദവി തിരിച്ചുപിടിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

bussines News

രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ 79 കടന്നു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും വന്‍ തകര്‍ച്ച. ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം
bussines News

ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ബ്ലൂംബെര്‍ഗ് സര്‍വേ ഫലം

ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പഠനം. പണപ്പെരുപ്പം എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുന്നതിനാല്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നു. ലോകത്തിലെ
error: Protected Content !!