Trending

സിഡബ്ലിയു ആർ ഡിഎം പാലാശ്ശേരി, താമരശ്ശേരി റോഡ് ഗതാഗതയോഗ്യമാക്കുക ഓണനാളിൽ ദനീഷ് ലാലിന്റെ ഉപവാസ സമരം

കൂന്ദമംഗലം: താമരശ്ശേരി  പിലാശ്ശേരി സി ഡബ്ലിയു ആർ ഡിഎം റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്‌ ഓണനാളിൽ ഉപവാസം, ഒന്നര വർഷത്തോളമായി ഈ റോഡിന്റെ അവസ്ഥ ഈ രീതിയിൽ തുടരുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രറട്ടറി എം ധനീഷ് ലാൽ ഉപവസിച്ചത്.ഉപവാസ സമരം ഡിസി.സി പ്രസിഡണ്ട് ഉൽഘാടനം ചെയ്തു.. ലാലുമോൻ ചേരിഞ്ചാൽ അദ്ധ്യക്ഷത വഹിച്ചു.റജിൻ ദാസ്’ സ്വാഗതം പറഞ്ഞു.വെള്ളപ്പൊക്ക കാലത്ത് ദേശീയ പാതയിൽ പടനിലം, നെല്ലാങ്കണ്ടി എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബദൽ റോഡായി ഉപയോഗിക്കാമായിരുന്ന റോഡാണ് ഇത്. മലയോര മേഖലയായ കോടഞ്ചേരി ,കൂടരഞ്ഞി, തിരുവമ്പാടി, ഓമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മെഡിക്കൽ കോളേജിലേക്കും നഗരത്തിലേക്കും എളുപ്പമാർഗമാണ് കൊട്ടിയടക്കപ്പെട്ടത്.ദുരന്തത്തിൽ പെടുന്നവരേയും രോഗികളെയും ഗർഭിണികളെയും മറ്റും കുന്ദമംഗലം, കാരന്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ നിന്നും ഒഴിവാക്കി ആശുപത്രിയിലെത്തിക്കുന്ന ഗതാഗത മാർഗ്ഗമാണ് തടസ്സമായിരിക്കുന്നത്. ഇതിനിടയിൽ മറ്റൊരു 30 കോടി രൂപ നവീകരണ പ്രവൃത്തിക്ക് അനുവദിച്ചിരിക്കുന്നതായി അറിയുന്നു. ഈ തക അനുവദിക്കപ്പെട്ടത് സംബന്ധിച്ച വിശദാംശങ്ങൾ എവിടെ നിന്നും ലഭിക്കുന്നില്ല. വളരെ രഹസ്യമായ നടപടിക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. ഈ തുക ടെണ്ടർ നടപടികൾ ഒന്നും ഇല്ലാതെ നിലവിലുള്ള കരാറുകാരന് തന്നെ നൽകാൻ നീക്കം നടക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. അങ്ങനെയെങ്കിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് വൻതുകയുടെ അഴിമതി നടക്കാൻ സാധ്യതയുണ്ട്. ഇതിനു പിന്നിൽ  രാഷ്ട്രീയ – ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. 
      2019 സപ്തമ്പർ മാസത്തോടെ നവീകരണം പൂർത്തിയാക്കേണ്ടതാണെങ്കിലും പ്രവൃത്തി പാതിപോലും നടക്കാത്തത്തിനുത്തരവാദി ആര് എന്ന ചോദ്യം നിലനിൽക്കുന്നു.ഇനിയെന്ന് റോഡിന്റെ നവീകരണം നടത്തി ഗതാഗതയോഗ്യമാക്കും. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നിൽക്കുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ആശങ്കകൾ ഏറ്റെടുത്താണ് യൂത്ത് കോൺഗ്രസ് ഉപവാസ സമരം നടത്തിയത്.വിനോദ് പടനിലം, എം.പി കേളൂക്കുട്ടി ഷാക്കത്തലി, ടി.കെ.ഹിതേഷ് കുമാർ, എടക്കുനി അബ്ദ റഹ്മാൻ, എൻ.ബാബു, ദി ഷിൻ പെരുമണ്ണ, സംജിത് പരിപാടികൾക്ക് നേതൃത്വം നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!