കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് അന്നം അമൃതം പദ്ധതി പ്രകാരം കിടപ്പ് രോഗികൾക്കും പ്രളയബാധിതർക്കും സൗജന്യ ഓണക്കിറ്റ് നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ ഉദ്ഘാടനം ചെയ്തു. പേപ്പട്ടി വിഷത്തിന് ആയുർവേദ പ്രതിരോധ മരുന്ന് കണ്ടു പിടിച്ച സി.എം. ശിവരാമൻ വൈദ്യരെ ചടങ്ങിൽ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.വി ബൈജു, കെ.പി. വസന്തരാജ് ( കുന്ദമംഗലം വികസന സമിതി അധ്യക്ഷൻ) ,സർവ്വദമനൻ കുന്ദമംഗലം,ഹബീബ് കാരന്തൂർ (പ്രസ് ക്ലബ്ബ് കുന്ദമംഗലം), നിമ്മി സജി (വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് മണ്ഡലം പ്രസിഡന്റ്)പി.ശിവപ്രസാദ് സംഗീത ,എം.പ്രമീള നായർ , ഉദയകുമാർ, വി പി .സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ആവശ്യക്കാർക്ക് സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രങ്ങളും നൽകി. കഴിഞ്ഞ ദിവസം മാവൂരിലും സദയം ഓണക്കിറ്റ് നൽകിയിരുന്നു.ഇത് ആറാം വർഷമാണ് സദയം ഓണക്കിറ്റ് നൽകുന്നത്.