
കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ബൈക്കുകൾ മോഷണം നടത്തിയ പുതിയങ്ങാടി സ്വദേശി ഷഫീഖ് നെ എസ് ഐ നിതിൻ എ യുടെ നേതൃത്ത്വത്തിലുള്ള കുന്ദമംഗലം പോലീസും കോഴിക്കോട് സിറ്റി പോലീസ് ഡി സി പി അരുൺ കെ പവിത്രൻ ൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടി.
2025 ജൂലൈ മാസം ഇരുപത്തിരണ്ടാം തിയ്യതി രാത്രി കുന്ദമംഗലം പടനിലം ഭാഗത്തുനിന്നും കട്ടാങ്ങൽ മാവൂർ റോഡിൽ നിന്നും രണ്ട് പൾസർ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഷെഫീഖിനെ പിടികൂടിയത്.2002 ൽ എം ഡി എം എ കൈവശഹം വെച്ചതിന് പ്രതിക്കെതിരെ വയനാട് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ കേസുണ്ട്. 2025 ൽ വയനാട് പുൽപ്പള്ളി പോലീസ് സ്റ്റേഷൻ കഞ്ചാവ് കൈവശം വച്ചതിനും കേസുണ്ട്.
നിരവധി മോഷണം കേസുകളിൽ ഉൾപ്പെട്ട ജുവനൈലും ഷഫീഖിൻ്റെ കൂടെ ഉണ്ടായിരുന്നു ജുവനൈലിനെ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. കുന്ദമംഗലത്തുനിന്ന് ബൈക്ക് കാലു വെച്ച് ചവിട്ടി കൊടുത്തു മലപ്പുറം ജില്ലയിലെ മുണ്ടക്കുളത്തുള്ള തൻ്റെ വാടക കോട്ടേഴ്സിൽ കൊണ്ടുവന്നു പിന്നീട് വീണ്ടും കട്ടാങ്ങൽ ഭാഗത്തേക്ക് വന്നു വീണ്ടും വാഹനമെടുത്ത് തൻറെ വീട്ടിൽ കൊണ്ടുവെക്കുകയും വാഹനങ്ങൾ പൊളിച്ച് വിൽക്കുകയുമാണ് ചെയുന്നത്.
പിടികൂടിയ പ്രതിയുടെ വാടക ക്വാർട്ടേഴ്സിൽ നിന്ന് നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റും ബാറ്ററികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വാഹനവും കൊണ്ടുപോയിട്ടുണ്ടോ എന്നും എവിടെനിന്നാണ് കൊണ്ടുപോയത് ഏതൊക്കെ വാഹനങ്ങൾ പൊളിച്ചു എന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കുന്ദമംഗലം എസ് എച്ച് ഒ കിരൺ എസ് പറഞ്ഞു.നൂറോളം സിസി ടിവി ക്യാമറകളും നിരവധി ഫോൺ നമ്പറുകളു നടത്തി ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടി കൂടിയത്.
കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ മാരായ സച്ചിത്ത് ഇ,പ്രനീഷ് വി കെ , മുഹമ്മദ് ഷമീർ സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങളായ ജിനേഷ് ചൂലൂർ ,ഷഹീർ പെരുമണ്ണ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

