National News

ഭാരതീയ ന്യായ സംഹിത,ഭാരതീയ നാഗരിക് സുരക്ഷാ സംഹിത; രാജ്യത്തെ ക്രിമിനൽ നിയമങ്ങളെ ഭാരതവൽക്കരിക്കാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ ക്രിമിനൽ നിയമങ്ങളെ ഭാരത വൽക്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ക്രിമിനൽ നിയമത്തിൽ ഭേദഗതിക്കൊരുങ്ങുകുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും പരിഷ്കരിക്കാനുള്ള സുപ്രധാന ബിൽ ലോക്‌സഭയിൽ അമിത് ഷാ അവതരിപ്പിച്ചു.

മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. സി ആർ പി സിയിൽ 313 ഭേദഗതികൾ. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും മാറ്റും.തെളിവ് നിയമത്തിന് പകരം സാക്ഷ്യബിൽ. ആൾക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷ. പുതിയ നിയമത്തില്‍ രാജ്യദ്രോഹക്കുറ്റം ഉണ്ടാവില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കും. കൂട്ട ബലാല്‍സംഗത്തിന് 20 വര്‍ഷമോ ജീവപര്യന്തമോ തടവുശിക്ഷ നിര്‍ദേശിക്കുന്നു. മാറ്റങ്ങൾ നീതി ഉറപ്പാക്കാനെന്ന് അമിത് ഷാ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!