ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാന്‍ ശ്രമം പണ്ടാരപറമ്പ് പുഴക്കലില്‍ സംഘര്‍ഷം. പുഴക്കലില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മുസ്ലിം ലീഗ് ലീഗ് നിര്‍മ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാനാണ് വ്യാഴാഴ്ച രാവിലെ പത്തരയോടെ പോലീസ് സംരക്ഷണയോടെ പിഡബ്ലിയുഡി ഉദ്യോസ്ഥര്‍ സ്ഥലത്തെത്തെത്തിയത്.
ഉദ്യോഗസ്ഥര്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കാന്‍ തുടങ്ങിയതോടെ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഒ. ഉസ്സയില്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഒ. സലീം, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷമീല്‍ കുന്നമംഗലം, വാര്‍ഡ് മെമ്പര്‍ ഫാത്തിമ ജസ്ലി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രദേശത്തെ മറ്റു സംഘടനകളുടെ ഇത്തരം കേന്ദ്രങ്ങള്‍ പൊളിച്ചു നീക്കാതെ ഇത് മാത്രം പൊളിച്ചു മാറ്റാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ പോലീസ് മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി തല്‍ക്കാലം പൊളിച്ചു മാറ്റുന്നത് നിര്‍ത്തിവെച്ചു. ഫൂട്പാത്തിലാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചതെന്നും രേഖാമൂലം പരാതി ലഭിച്ചതു കൊണ്ടാണ് പൊളിച്ചുമാറ്റാന്‍ എത്തിയതെന്നും പിഡബ്ലയുഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

