Local News

കുന്ദമംഗലം പഞ്ചായത്തിന്റെ കീഴിലുള്ള ഫിസിയോ തെറാപ്പി സെന്ററുകൾ പ്രവർത്തനം ആരംഭിക്കണം; രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും നിവേദനം നൽകി

കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഭിന്ന ശേഷി കുട്ടികൾക്കുള്ള ഫിസിയോ തെറാപ്പി സെന്ററുകൾ ഓട്ടീസം സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും കുന്ദമംഗലം പഞ്ചായത്തിന്റെ കീഴിൽ ഉള്ള സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടില്ല..ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയാസകരം ആണ്. പഞ്ചായത്ത്‌ ഇന്റർവ്യൂ നടത്തി പരിശീലകനെ നിയമിക്കാത്തത് ആണ് പ്രവർത്തനം മുടങ്ങാൻ കാരണം… ഐ സി ഡി എസ് സൂപ്പർവൈസർ മാസങ്ങൾ മുൻപ് ഇത്മായി ബന്ധപ്പെട്ടു പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്.. സെന്റർ
ഉടനെ തുടർന്ന് പ്രവർത്തനം ആരംഭിക്കണം, പുതിയ നിയമനം ആകുന്നത് വരെ നിലവിൽ ഉള്ള പരിശീലകക്കു നിർദേശം നൽകാൻ പഞ്ചായത്ത്‌ തയ്യാറാകണം എന്ന് സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിൽ ആവശ്യപ്പെട്ടു.. കൂടാതെ രക്ഷിതാക്കളും സമൂഹ്യ പ്രവർത്തകരും പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിന് നിവേദനം നൽകി..
നൗഷാദ് തെക്കയിൽ, സുബൈദ, ഭവിന പി.. പി ഗിരീശൻ, വി പി സലീം എന്നിവർ പങ്കെടുത്തു…

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!