ഹരിയാനയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി. പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. കുട്ടികളുടെ മാതാവിനെ ബന്ദിയാക്കിയ ശേഷമായിരുന്നു അക്രമം.
ബലാൽസംഗം ചെയ്ത ശേഷം കീടനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നു . സംഭവം നടന്നശേഷം കുട്ടികളെ ദില്ലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു.
രണ്ടാമത്തെ പെൺകുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.അമ്മയ്‌ക്കൊപ്പമായിരുന്നു പെൺകുട്ടികൾ കഴിഞ്ഞിരുന്നത്. വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു
ഭീഷണി ഭയന്ന് പെൺകുട്ടികളെ പാമ്പ് കടിച്ചുവെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞതെന്ന് കുണ്ഡലി പോലീസ് ഇൻസ്‌പെക്ടർ രവി കുമാർ പറഞ്ഞു. നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോയത്. . പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം അകത്തു ചെന്നാണ് മരണമെന്നും ക്രൂരമായി പീഡനത്തിന് ഇരയായതായും വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ അരുണ്‍ പണ്ഡിറ്റ്, സുഹാഗ്, പുഖന്‍, ഫൂല്‍ ചന്ദ് എന്നിവര്‍ അറസ്റ്റിലായതായി സോനിപത്ത് പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ വീടിന് അടുത്താണ് പ്രതികള്‍ താമസിച്ചിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു.