സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം
2020-2021 അധ്യയന വർഷത്തിൽ സ്‌കോൾ-കേരള മുഖേന നടപ്പിലാക്കുന്ന ഹയർസെക്കൻഡറി കോഴ്സിൽ രണ്ടാം വർഷ പുനഃപ്രവേശനത്തിന് വീണ്ടും അവസരം. അപേക്ഷ ആഗസ്റ്റ് 24 വരെ ഓൺലൈനായി സമർപ്പിക്കാം. രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ആഗസ്റ്റ് 26 വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271, വെബ്‌സൈറ്റ്: www.scolekerala.org.
പി.എൻ.എക്‌സ്. 2729/2020
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
സാംസ്‌കാരിക വകുപ്പു മുഖേന കലാകാര പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ സെപ്റ്റംബർ 10 നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, കോട്ടയ്ക്കകം, തെക്കേത്തെരുവ്, ഫോർട്ട്.പി.ഒ, തിരുവനന്തപുരം-23 എന്ന വിലാസത്തിൽ നൽകണം. ഫോൺ 0471-2478193. culturedirectoratec@gmail.com എന്ന ഇ-മെയിലിലും അയയ്ക്കാം. സമയപരിധിക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തുടർന്ന് പെൻഷൻ അനുവദിക്കില്ല. ലൈഫ് സർട്ടിഫിക്കറ്റിൽ ഗുണഭോക്താവിന്റെ ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവയും രേഖപ്പെടുത്തണം.
പി.എൻ.എക്‌സ്. 2730/2020
മസ്റ്ററിങ് 16 വരെ
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവരും ഇതുവരെ മസ്റ്ററിങ് ചെയ്തിട്ടില്ലാത്തവരുമായ മുഴുവൻ പെൻഷൻകാർക്കും (തിരുവനന്തപുരം ജില്ലാ ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർ ഉൾപ്പെടെ) പെൻഷൻ ലഭിക്കുന്നതിന് ആഗസ്റ്റ് 16 വരെ അക്ഷയ മുഖേന മസ്റ്ററിങ് ചെയ്യാം.
പി.എൻ.എക്‌സ്. 2731/2020
ഗസറ്റ് പ്രസിദ്ധീകരിക്കില്ല
ഓണം അവധി പ്രമാണിച്ച് സെപ്റ്റംബർ ഒന്നിലെ കേരള സർക്കാർ ഗസറ്റ് പ്രസിദ്ധീകരിക്കില്ലെന്ന് ഗവ. പ്രസ് അധികൃതർ അറിയിച്ചു.
പി.എൻ.എക്‌സ്. 2732/2020