News

മാനസികാശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞ് ഇറക്കിവിട്ട യുവതിക്ക് കണ്ണിന് മര്‍ദ്ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ട നിലയില്‍

കുന്ദമംഗലം; കുതിരവട്ടം മാനസിക ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ബന്ധുക്കളെത്താതെ ഇറക്കിവിട്ട യുവതിക്ക് കണ്ണിന് മര്‍ദ്ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കുന്ദമംഗലം തെറ്റത്ത് പറമ്പിലെ സൗദ എന്ന മാനസിക വൈകല്യമുള്ള യുവതിയുടെ കണ്ണിനാണ് സെല്ലില്‍ നിന്നും മര്‍ദ്ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടതായി പരാതിയുള്ളത്.

ലോക്ഡൗണ്‍ സമയത്ത് അക്രമാസക്തമാവുകയും മാനസിക നില താളം തെറ്റുകയും ചെയ്ത യുവതിയെ കുന്ദമംഗലത്തെ സാമൂഹിക പ്രവര്‍ത്തകരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യുന്നത്. അവിടെ ചികിത്സയിലിരിക്കെ സെല്ലില്‍ നിന്നും മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടു എന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് ഹോസ്പിറ്റലില്‍ കാണിക്കുകയായിരുന്നു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
വിഷയത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയേക്കും.

എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ പ്രതികരിക്കാനാവു എന്ന് കുതിരവട്ടം മെന്റല്‍ ഹോസ്പിറ്റല്‍ ആര്‍എംഒ ഉണ്ണികൃഷ്ണനും സൂപ്രണ്ട് ഇന്‍ ചാര്‍ജ് ആശയും അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!