ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വാർത്താ സമ്മേളനം നടത്തുന്നതിടെ വസതിയ്ക്കു പുറത്ത് വെടിവെയ്പ്പ്. വെടിവയ്പിനെ തുടർന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അക്രമിയെ പോലീസ് പിടികൂടി.
വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ 17-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.