Local National News

മണിപ്പൂരിൽ ബിജെപി സർക്കാരിന്റെ ഹിഡൻ അജണ്ടയാണ് നടപ്പിലാക്കുന്നത്; ആനി രാജ

രാജ്യദ്രോഹക്കുറ്റം ചുമത്തി തനിക്കെതിരെ കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ലെന്ന് സി പി ഐ നേതാവ് ആനി രാജ. അന്യായമായി എടുത്ത കേസിനെതിരെ നിയമ പോരാട്ടം നടത്തും. കേന്ദ്ര സർക്കാർ കൂടി പങ്കാളിയായ ഹിഡൻ അജണ്ടയാണ് മണിപ്പൂരിൽ നടപ്പിലാക്കപ്പെടുന്നത്.

കലാപം തടയുന്നതിൽ സർക്കാർ പൂർണ പരാജയമാണ്. മൂന്നേമുക്കാൽ ദിവസം അവിടെ ചെലവഴിച്ചാണ് ജനങ്ങളുമായി സംസാരിച്ചത്. നാല് ജില്ലകളിൽ പോവുകയും കളക്ടർമാരോട് ഉൾപ്പടെ സംസാരിക്കുകയും ചെയ്തിട്ടാണ് താൻ സ്റ്റേറ്റ് സ്പോൺസേർഡ് വയലൻസാണ് നടക്കുന്നതെന്ന് തുറന്നുപറഞ്ഞത്.

രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ രൂക്ഷഭാഷയിലാണ് ആനി രാജ വിമർശിച്ചത്. കലാപ മേഖലകൾ സന്ദർശിക്കുകയും കലാപത്തിന് എണ്ണ പകരുന്ന രീതിയിൽ പരാമർശം നടത്തുകയും ചെയ്തുവെന്നാണ് ഇംഫാൽ പൊലീസ് പറയുന്നത്. രണ്ട് മാസത്തോളമായി മണിപ്പൂർ കത്തിയെരിയുകയാണെന്നും അവിടെ നടക്കുന്നത് സ്റ്റേറ്റ് സ്പോൺസേർഡ് വയലൻസാണെന്നും പറഞ്ഞതിന്റെ പേരിലാണ് ജാമ്യം ലഭിക്കാത്ത വകുപ്പ് ഉൾപ്പടെ ചുമത്തി കേസെടുത്തത്.

അവിടെ പോയി ആളുകളോട് സംസാരിച്ചതിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് ആനി രാജ പ്രതികരിച്ചു. ഇതിനെതിരെ തങ്ങൾ കോടതിയെ സമീപിച്ചതോടെ വെള്ളിയാഴ്ച്ച എഫ്.ഐ.ആർ ഉൾപ്പടെ കോടതിക്ക് മുമ്പിൽ വരാനാണ് ഇംഫാൽ പൊലീസിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആനി രാജ പറഞ്ഞു.

മണിപ്പൂർ സന്ദർശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെയും നേരത്തേ ബിജെപി സർക്കാർ കേസെടുത്തിരുന്നു. സർക്കാർ സ്‌പോൺസേർഡ് കലാപമാണ് മണിപ്പൂരിൽ നടന്നതെന്ന് വസ്തുതാന്വേഷണ സമിതി പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നൽകിയ കേസിലാണ് എട്ടാം തീയതി കേസെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!