National News

എക്‌സ്പ്രസ് വേയില്‍ തെറ്റായ ദിശയില്‍ പാഞ്ഞ് സ്‌കൂള്‍ ബസ്; എസ്​യുവിയില്‍ ഇടിച്ച് 6 മരണം

ന്യൂഡൽഹി: സ്കൂൾബസ് എസ്‌യു‌വിയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഡൽഹി മീററ്റ് എക്സ്പ്രസ്‌വേയിൽ രാഹുൽവിഹാറിന് സമീപം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.

തെറ്റായ ദിശയിലെത്തിയ സ്കൂൾ ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് ബസ് ‍ഡ്രൈവറെ അറസ്റ്റു ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!