മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരു മരണം.മലപ്രം സ്വദേശി ഷാജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് മീന്‍പിടിക്കുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർച്ചയായി പെയ്യുന്ന മഴയിൽ മാവൂരിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഈ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടയിലാണ് തോണി മറിഞ്ഞ് അപകടം സംഭവിക്കുന്നത്. രണ്ടു പേരും തോണി മറിഞ്ഞ് ചാലപ്പാടത്ത് വീണു. സുഹൃത്ത് നീന്തി രക്ഷപെട്ടു. ഷാജു തോണിയുടെ അടിയില്‍പ്പെടുകയായിരുന്നു
ചാലിപ്പാടത്ത് മീന്‍പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരു മരണം

