“കൂടെയുണ്ട് കുന്ദമംഗലം എച്ച്.എസ്.എസ്” പദ്ധതി ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ഡിവൈസുകള്‍ ലഭ്യമാക്കുകയും, ഓണ്‍ലൈന്‍ പഠനംമൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങും, അനുബന്ധ സഹായങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണ് “കൂ ടെയുണ്ട് കുന്ദമംഗലം എച്ച്.എസ്.എസ്”
കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കേരള തുറമുഖ,പുരാവസ്തു,മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം. എല്‍. എ. അധ്യക്ഷത വഹിച്ചു.
ഇതിന്റെ ഭാഗമായി അധ്യാപകര്‍ സ്വയം സമാഹരിച്ച 5 ലക്ഷം രൂപയും പി.ടി.എ ഫണ്ടും ചേര്‍ത്ത് 6 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍ ആദ്യഘട്ടം എന്ന നിലയില്‍ വാങ്ങി നല്‍കി. ഇത് കൂടാതെ പൂര്‍വ്വവിദ്യാര്‍ത്ഥികളും,സുമനസ്സുകളും സന്നദ്ധസംഘടനകളും
വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ നല്‍കുകയുണ്ടായി.
പരിപാടിയിൽ ഹെഡ്മാസ്റ്റര്‍ വി.പ്രേമരാജന്‍ മാസ്റ്റര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷിയോലാല്‍ (ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്), വാര്‍ഡ് മെമ്പര്‍ കൗലത്ത്, പ്രിന്‍സിപ്പാള്‍ ഒ.കല ടീച്ചര്‍, വൈസ് പ്രസിഡണ്ട്. ഒ.സലീം, സ്റ്റാഫ് സെക്രട്ടറി കൃഷ്ണമണിമാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങിന് പി.ടി.എ പ്രസിഡണ്ട് . ടി.ജയപ്രകാശന്‍ സ്വാഗതവും,നോഡല്‍ ഓഫീസര്‍ നിതിന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി. പ്രസ്തുത ചടങ്ങില്‍വെച്ച് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ വിതരണം ചെയ്തു.