News

പ്രതിപക്ഷത്തെ സമരത്തിലിറക്കിയത് സര്‍ക്കാര്‍; ഷാഫി പറമ്പില്‍ എംഎല്‍എ

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക അകലം പാലിച്ചെങ്കില്‍ പ്രതിപക്ഷം സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരായുള്ള സമരത്തിന്റെ ഭാഗമായി എറണാകുളം കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏത് അഴിമതിക്ക് മുമ്പിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടെന്നും ഇതിനെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്നക്ക് പരിശീലനം നല്‍കുകയാണെന്നും എന്‍.ഐ.എ അന്വേഷണത്തിനൊപ്പം സി.ബി.ഐയും കേസില്‍ അന്വേഷണം നടത്തണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!