സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. ഇന്നലെ മരണപ്പെട്ട ബാലകൃഷ്ണന്റെ കോവിഡ് ഫലം ലഭിച്ചത് ഇന്നാണ്. മരിച്ചത് കൊച്ചി പുല്ലുവഴി സ്വദേശി ബാലകൃഷ്ണന് പൊന്നംപിള്ളി. ഇദ്ദേഹത്തിന് സമ്പര്‍ക്കം വഴിയാണ് കോവിഡ് ബാധിച്ചിരുന്നത്.
ഇന്നലെ ശ്വാസതടസ്സം മൂലം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇയാളുടെ മകന് പനി ബാധിച്ചിരുന്നു. കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ രായമംഗലം പഞ്ചായത്ത് അടിയന്തരയോഗം ചേരുകയാണ്. വളയംചിറങ്ങര സ്വകാര്യ ആശുപത്രി അടക്കുകയും ചെയ്തു.

