കോട്ടുളി പെട്രോൾ പമ്പിലെ കവർച്ച പ്രതി പിടിയിൽ. ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയ ശേഷമാണ് ഇയാൾ കവർച്ച നടത്തിയത്. പ്രതി പമ്പിലെ മുൻ ജീവനക്കാരനായിരുന്നു.മലപ്പുറം കാലടി സ്വദേശി സാദിഖാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയിലേക്കെത്തിത്.മോഷ്ടാവ് ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പമ്പിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷമായിരുന്നു ആക്രമണം. കോഴിക്കോട് ഹോംസ്റ്റേയില് താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ്കവര്‍ച്ച ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈൽ എന്നിവയുടെ ഇഎംഐ അടയ്ക്കാൻ വേണ്ടിയായിരുന്നു മോഷണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമാ മോഡൽ കവർച്ച നടന്നത്. ജീവനക്കാരനെ മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പിൽ നിന്നും 50,000 രൂപയുമായി ഇയാൾ കടന്നുകളയുകയായിരുന്നു.