പാലക്കാട് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച രോഗി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് ഈ മാസം അഞ്ചാം തീയതി കടന്ന് കളഞ്ഞത്. വൈറസ് ബാധയേറ്റ ആള്‍ രക്ഷപ്പെട്ട് ആറു ദിവസത്തിന് ശേഷമാണ് വിവരം പുറം ലോകം അറിഞ്ഞത്. ഇയാള്‍ അവസാനമായി വിശാഖപട്ടണത്ത് ഉണ്ടായിരുന്നതായി സൈബര്‍ സെല്ലും പൊലീസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം 31 നാണ് വയറുവേദനയെ തുടര്‍ന്ന് ഇയാളെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവം ശേഖരിച്ച് പരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. അന്ന് രാത്രി തന്നെ ലോറിയുമായി ഇയാള്‍ കടന്നു കളഞ്ഞു. പല തവണ രോഗിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.