വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം ജെ സോജനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന് പാലക്കാട് പോക്സോ കോടതി.
വാളയാറിൽ പെൺകുട്ടികളുടെ സമ്മത പ്രകാരമാണ് പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുള്ള ഏറ്റവും വലിയ ശിക്ഷ യെന്നുമായിരുന്നു എം ജെ സോമന്റെ പരാമർശം. ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞു.
കുട്ടികൾക്ക് ഇഷ്ടമായിരുന്നുവെന്നും അവരുടെ പ്രായം അതായിരുന്നുവെന്നും ഓഡിയോയിൽ കേൾക്കാം. മറ്റ് കാര്യങ്ങളൊന്നും അവർക്ക് അറിയില്ലായിരുന്നു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

