നാളെ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് 2005, 2006, 2007 വർഷത്തിൽ ജനിച്ച 60 കുട്ടികൾക്ക് കൊവാക്സിൻ നൽകുന്നു. രാവിലെ 9 : 30 മണി മുതൽ 11: 30 വരെയാണ് സമയം. കുട്ടികളുടെ ലിസ്റ്റ് വാർഡ് മെമ്പറും ആശാ വർക്കറും ചേർന്ന് തയ്യാറാകേണ്ടതാണ്.
കൂടാതെ മറ്റന്നാൾ 13 , 14, 15 വയസുള്ള കുട്ടികൾക്കായുള്ള കോർബി വാക്സിന്റെ വിതരണവും ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ആരംഭിക്കുന്നു.9 : 30 മുതൽ 11 : 30 വരെയാണ് വാക്സിനേഷന്റെ സമയം.
വാക്സിനേഷൻ എടുക്കാനുള്ള കുട്ടികളുടെ ലിസ്റ്റ് വാർഡ് മെമ്പറും ആശാ വർക്കറും ചേർന്ന് തയ്യാറാകും. ആദ്യ ദിവസം ഒരു വാർഡിൽ നിന്ന് പത്ത് കുട്ടികളാണ് എത്തേണ്ടത്. കുട്ടികൾ വരുമ്പോൾ അവരുടെ രക്ഷിതാക്കൾ കൂടെ ഉണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ച ശേഷം മാത്രം വരുക, ആധാർ കാർഡ് കയ്യിൽ കരുതുകയും ചെയുക.