ദക്ഷിണേന്ത്യൻ സിനിമകൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ അഭിമാനമുണ്ടെന്നും ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യന്‍ സിനിമകള്‍ യഥാര്‍ത്ഥത്തില്‍ മികച്ചതാണെന്നും ബോളിവുഡ് താരം രൺവീർ സിംഗ്.
താൻ സിനിമകൾ ചെയ്യുന്ന കലാകാരനാണെന്നും ബിസിനസിനെ കുറിച്ചറിയില്ലെന്നും ക്യാമറക്ക് മുന്നിൽ വന്ന് നിന്നാൽ തനിക്ക് പണം ലഭിക്കുന്നുണ്ടെന്നും അത് അതിൽ ഒതുങ്ങുന്നുവെന്നും രൺവീർ പറഞ്ഞു.
ഭാഷ അറിയില്ലെങ്കിലും ആർ ആർ ആർ , പുഷ്പ എന്നീ ചിത്രങ്ങൾ കണ്ടിരുന്നു. ഈ സിനിമകളോടും ക്രാഫ്റ്റിനോടും തനിക്ക് ഭയമായിരുന്നു, . അവ എത്ര മികച്ച രീതിയില്‍ ചെയ്യുന്നുവെന്നും പ്രേക്ഷകര്‍ അതിനെ എങ്ങനെ സ്വീകരിച്ചുവെന്നതിലും അഭിമാനമുണ്ട്. എല്ലാ സിനിമകളും ഞങ്ങളുടേതാണ് ഇന്ത്യൻ സിനിമ ഒന്നാണെന്നും കരുതുന്നു രൺവീർ കൂട്ടി ചേർത്തു.
ദക്ഷിണേന്ത്യന്‍ സിനിമകളുടെ വിജയം ബോളിവുഡില്‍ അടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ തരംഗം സൃഷ്ടിക്കുന്നതിൽ അത്ഭുതം തോന്നിയിട്ടില്ലെന്ന് നടന്‍ അനില്‍ കപൂര്‍ പ്രതികരിച്ചു . ദക്ഷിണേന്ത്യന്‍ സിനിമകളുടെ വിജയത്തിലും അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലും അതിയായ സന്തോഷമുണ്ടന്നാണ് അഭിഷേക് ബച്ചന്‍ പറഞ്ഞത്.