ചെന്നൈ: തമിഴ് നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ മെയ് 31 വരെയെങ്കിലും ട്രെയിൻ അനുവദിക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്നാട് . ട്രെയിൻ സേവനം വരുന്നതോടെ രോഗ വ്യാപനം വർധിക്കാൻ സാധ്യത ഏറെയാണെന്ന് ചൂണ്ടി കാണിച്ചായിരുന്നു പരാമർശം.
ഇന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫ്രൻസിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപെട്ടു . ട്രെയിനുകൾക്ക് പുറമെ വിമാന സര്‍വ്വീസുകളും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിൽ പൊട്ടിത്തെറിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു എന്നാണ് ആരോപണം. സംസ്ഥാനങ്ങളെ വേർ തിരിവോടെയാണ് കാണുന്നത് എന്ന കാര്യം കോൺഫ്രൻസിൽ ഉന്നയിച്ചു.
നിലവിൽ രാജ്യത്ത് നാളെ മുതൽ ഘട്ടം ഘട്ടമായി ട്രെയിൻ സർവീസ് നടത്തനാണ് കേന്ദ്ര സർക്കാർ തീരുമാനം. പക്ഷെ നിലവിൽ തമിഴ് നാട്ടിൽ ചെന്നൈ മേഖലയിൽ രോഗം പടർന്നു പിടിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്