Trending

നമ്മുടെ അതിഥി, ആരോഗ്യമുള്ള അതിഥി

കോഴിക്കോട്: ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോഴിക്കോട്, വടകര റെയിൽവേ സ്റ്റേഷനുകളിൽ രാത്രികാലങ്ങളിൽ വന്നിറങ്ങുന്ന അതിഥി തൊഴിലാളികളെ അവിടെ വെച്ച് തന്നെ ഫൈലേറിയ, മലേറിയ സ്ക്രീനിംഗ് നടത്തുന്ന പ്രോഗ്രാം ജില്ലയിൽ ആരംഭിച്ചു.
ഈ പരിപാടിക്ക് ഉചിതമായ പേര് നിർദ്ദേശിക്കുവാൻ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് അവസരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ “നമ്മുടെ അതിഥി, ആരോഗ്യമുള്ള അതിഥി ” എന്നർത്ഥമാക്കുന്ന ഹിന്ദി ഭാഷയിലെ “ഹമാരാ മെഹ്‌മാൻ സ്വസ്ഥ് മെഹ്മാൻ” എന്ന പേരാണ് സമ്മാനാർഹമായത്.

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ആയ ദീപിക.പി ആണ് പേര് നിർദ്ദേശിച്ചത് ദീപികയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം.കെ .കെ ഉപഹാരം നൽകി. ജില്ലാ വെക്‌ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ശ്രീ. റിയാസ്, ചെറുവാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. മായ ,കുന്ദമംഗലം മെഡിക്കൽ ഓഫീസർ ഡോ. അർച്ചന, ഹെൽത്ത് ഇൻസ്പക്ടർമാരായ ശ്രീ ഷമീർ. പി, എം.ജി സജീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഹിന്ദി ഗാനങ്ങളെ കൂടുതലായി ഇഷ്ടപ്പെടുന്ന ദീപിക, കുന്ദമംഗലത്ത് ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും സമീപ പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ ഉണ്ടായപ്പോഴും മികച്ചരീതിയിൽ രോഗപ്രതിരോധപ്രവർത്തനം നടത്തിയതിൻ്റെ പേരിൽ അഭിനന്ദനം നേടിയിരുന്നു.
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!