Trending

വഖഫ് ഭേദഗതി ബിൽ പ്രതിഷേധ സംഗമത്തിൽ കുന്ദമംഗലത്ത് നിന്ന് ആറായിരം പേർ പങ്കെടുക്കും

കോഴിക്കോട് വെച്ച് നടക്കുന്ന വഖഫ് ഭേദഗതി ബിൽ പ്രതിഷേധ റാലിയിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് ആറായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ പ്രസിഡണ്ട് കെ.മൂസ്സ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി തീരുമാനിച്ചു. യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി എം.കുഞ്ഞാമുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടരി എൻ. പി. ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ. കെ. കോയ, മങ്ങാട്ട് റസാഖ് ,സി മരക്കാരുട്ടി, അഹമ്മദ് കുട്ടി അരയങ്കോട്, ടി.പി.മുഹമ്മദ്, പി. അസീസ്, ടി.പി. ചെറൂപ്പ, ഐ. സൽമാൻ, സി.വി,ജുനൈദ്,ഫസീല സി.കെ, ഷാജി പുൽ കുന്നുമ്മൽ ഖമറുദ്ദീൻ എരഞ്ഞോളി എന്നിവർ പ്രസംഗിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!