Trending

എരുമേലിയിൽ വീടിനു തീപിടിച്ച് ഒരാൾ മരിച്ചു; മൂന്നുപേർക്കു ഗുരുതരപരുക്കേറ്റു

എരുമേലിയിൽ വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും 2 മക്കൾക്കും ഗുരുതര പരുക്ക്.കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് മരിച്ചത്. തീപിടിത്തത്തിൽ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു. തീ പടർന്നത് എങ്ങനെയെന്നു വ്യക്തമല്ല. വീട്ടില്‍ വച്ച് ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!