തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു
സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ രണ്ട് പോലീസ് നിരീക്ഷകരെയും ഏഴ് പൊതുനിരീക്ഷകരെയും മൂന്നു ചെലവ് നിരീക്ഷകരെയും നിയമിച്ചു.
ആര്‍.പി സെങ്കോങ്കര്‍, കെ. ജയരാമന്‍ എന്നിവരാണ് പോലിസ് നിരീക്ഷകര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 19 മുതല്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറ് വരെയാണ് ഇരുവരെയും നിയമിച്ചത്. ആര്‍.പി സെങ്കോങ്കറിന് വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെയും കെ. ജയരാമന് എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെയും ചുമതലയാണ് നല്‍കിയത്.
ഫോണ്‍: ആര്‍.പി സെങ്കോങ്കര്‍-9823954000, കെ. ജയരാമന്‍-9432014144.
മാര്‍ച്ച് 19 മുതല്‍ മെയ് രണ്ടു വരെയാണ് 13 നിയോജക മണ്ഡലങ്ങളിലായി ഏഴ് പൊതുനിരീക്ഷകരെ നിയമിച്ചത്.
- യശോദ ബണ്ഡാരി-9434021367- വടകര.
- പത്മിനി സിംഗ്ല-9971199013- കുറ്റ്യാടി, നാദാപുരം.
- വി. ലളിതാ ലക്ഷ്മി -8017035745- കൊയിലാണ്ടി, പേരാമ്പ്ര.
- ഡോ. സന്ദീപ് ഭട്നഗര്‍-9816005087 -ബാലുശ്ശേരി.
- കേശവ്കുമാര്‍ പഥക്-9425509344-എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്.
- അബ്ദുല്‍ സമദ്-9454410558-ബേപ്പൂര്‍, കുന്ദമംഗലം.
- ദേവേഷ് ഡേവല്‍-9910926978-കൊടുവള്ളി, തിരുവമ്പാടി. സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ചെലവ് പരിശോധനയ്ക്കായി മൂന്നുപേരാണ് നിരീക്ഷകരായി ചുമതലയേറ്റത്.
- മുഹമ്മദ് സാലിക് പര്‍വേസ്-9407683088-വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി.
- ശ്രീറാം വിഷ്ണോയ്-9001958758-പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്.
- വിഭോര്‍ ബദോനി-9969238168-കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി.
- ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 43630 പ്രചാരണ സാമഗ്രികള്‍
ജില്ലയില്‍ മാതൃക പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ നിന്ന് ഇതുവരെ 43630 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. 265 ചുവരെഴുത്തുകള്‍, 30790 പോസ്റ്ററുകള്‍, 4315 ബാനറുകള്‍, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍, 8260 കൊടി തോരണങ്ങള്‍ എന്നിങ്ങനെയാണ് നീക്കം ചെയ്തത്.
തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് ‘അവകാശം’ പോര്‍ട്ടല്‍
ജില്ലയില്‍ തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് അവകാശം പോര്‍ട്ടലുമായി ജില്ലാഭരണകൂടം. അംഗപരിമിതര്‍, 80 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍, കോവിഡ് 19 ഉള്ളവര്‍ എന്നിവര്‍ക്കായി പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന വെബ് പേജാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാ ആളുകള്‍ക്കും വോട്ടവകാശം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
നിലവില്‍ കലക്ട്രേറ്റിലെ ഡാറ്റ സെന്ററില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന പോര്‍ട്ടല്‍ സംസ്ഥാന ഐ.ടി മിഷന് കീഴിലുള്ള സംസ്ഥാന ഡാറ്റാ സെന്ററിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പോര്‍ട്ടല്‍ ലൈവ് ആവുന്നതോടെ http://www.avakasham.kerala.gov.in എന്ന യുആര്‍എല്ലില്‍ ലഭ്യമാകും. നിലവില്‍ ഈ പോര്‍ട്ടല്‍ മുഖേന പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ക്കും കൈമാറുന്നുണ്ട്.
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്ടറുടെ നിര്‍ദേശം
ജില്ലയില്‍ കോവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ യോഗത്തില്‍ കലക്ടര്‍ സാംബശിവ റാവു. മാര്‍ക്കറ്റ്, ബീച്ച്, പാര്‍ക്ക് തുടങ്ങി ആളുകള്‍ കൂടിനില്‍ക്കാനിടയുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും കര്‍ശനമായും പിഴ ഈടാക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇത്തരം സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റാലികള്‍, യോഗങ്ങള്‍ തുടങ്ങിയവ നടക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. ആഘോഷ ചടങ്ങുകളിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരമാവധി 200 പേര്‍ക്ക് പങ്കെടുക്കാം.
കോവിഡ് ടെസ്റ്റ്, വാക്‌സിനേഷന്‍ വിതരണം എന്നിവ കൃത്യമായി നടത്തുന്നുവെന്ന് സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഉറപ്പു വരുത്തണം. എ.ഡി.എം.എന്‍. പ്രേമചന്ദ്രന്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

