പുതിയ തലമുറ ഖാഈദെ മില്ലത്തിൻ്റെയും ഖലീഫ ഉമ്മർ (റ) ചരിത്രം പഠിക്കണമെന്ന് പ്രമുഖ യുവ പണ്ഡിതനും പ്രഭാഷകനുമായ ഇർഷാദ് യമാനി പറഞ്ഞു.കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി സ്ഥാപക ദിന സ്പെഷൽ കൺവെൻഷനിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു യമാനി. മുസ്ലീം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി ഒട്ടനവധി ത്യാഗങ്ങൾ മൺമറഞ്ഞു പോയ നേതാക്കൾ ചെയ്തത് ഒരിക്കലും മറക്കരുതെന്നും അദേദഹം ഓർമിപ്പിച്ചു.
യു.സി.രാമൻ ഉദ്ഘാടനം ചെയ്തു.ഇ കെ.ഹംസ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി.കോയ, നജീബ് കാന്തപുരം, കെ.എം.എ റഷീദ്, സി.അബ്ദുൽ ഗഫൂർ, കെ.മൊയ്തീൻ, .ഒ.സലീം, അരിയിൽ അലവി, പി.അബു ഹാജി, ഹബീബ് കാരന്തൂർ ,സി.പി.ശിഹാബ്, എൻ.എം യൂസുഫ്, വി.പി.സലീം, ശിഹാബ് റഹ്മാൻ ഇ, ടി.വി.ഹമീദ്, ഐ.മുഹമ്മദ് കോയ, ഒ.പി.അസീസ്, ബഷീർ മാസ്റ്റർ, കെ.പി.അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു