
കാർഷിക മേഖലയിൽ പുതുമ സൃഷ്ടിക്കുകയാണ് വെള്ളന്നൂരിലെ 20 യുവാക്കളുടെ കൂട്ടായ്മയായ സംസ്കൃതി സ്വാശ്രയ സംഘം.പാട്ടത്തിനെടുത്ത 1 1/2 ഏക്കർ തരിശു വയലിൽ 10 ഓളം പച്ചക്കറികളും ചാത്തമംഗലം കൃഷിഭവ ൻ്റയും,ആത്മയുടെയും സംയുക്ത സഹകരണത്തോടെ തണ്ണി മത്തൻ പ്രദർശനത്തോട്ടവും ഒരുക്കിയിരിക്കയാണ് ഈ കൂട്ടായ്മ .100 മേനി വിളഞ്ഞ Suger baby ഇനം തണ്ണിമത്തൻ പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രീതി വാലത്തിലും കൃഷി ഓഫീസർ ശ്രീ വിജയ് കൃഷ്ണനും വിളവെടുത്ത് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മുതിർന്ന കർഷകരായ അച്ചുതൻ കരിക്കിനാരി, ഭാസ്കരൻ വാലത്തിൽ, എന്നിവരെ സംഘം ആദരിച്ചു ,മനോജ് ടി. സ്വാഗതവും ജയപ്രകാശ് പി അധ്യക്ഷതയും വഹിച്ചു, ദീപക് രാജ് നന്ദി പറഞ്ഞു. ബാലകൃഷ്ണൻ ടി, വേലായുധൻ കരിക്കിനാരി, കൃഷി അസിസ്റ്റൻ്റ് ശ്രീമതി റീബയും സംഘാംഗങ്ങളും സംബന്ധിച്ചു

