കോഴിക്കോട്: നടുവണ്ണൂർ-പേരാമ്പ്ര റോഡിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് മരിച്ചത്. അശ്വിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓസ്‌ട്രേലിയയിൽ ഉപരിപഠനം നടത്തിവരികയായിരുന്ന അശ്വിൻ രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. പേരാമ്പ്ര ഭാഗത്തേക്ക് പോകുന്നിടെയാണ് അപകടം. നാട്ടുകാർ ചേർന്ന് അശ്വിനെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

