അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവവും ദുൽഖർ ചിത്രം ഹേ സിനാമികയും ഒരേ ദിവസം റിലീസിനെത്തുന്നു. മാർച്ച് 3നാണ് രണ്ട് ചിത്രങ്ങളും തീയേറ്ററുകളിലെത്തുക.
അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം എത്തുന്ന ഭീഷ്‍മ പർവം പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയിരുന്നു . ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങുമെന്ന് സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചിരുന്നു. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. വിവേക് ഹർഷൻ എഡിറ്റിങ്ങും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.
ദ്വിഭാഷാ ചിത്രമായാണ് ദുൽഖറിന്റെ ഹേ സിനാമിക ഒരുങ്ങുന്നത്. ചിത്രത്തിൽ യാഴാൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അദിതി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് ചിത്രത്തിലെ നായികമാർ. കോറിയോഗ്രാഫർ ബൃന്ദ മാസ്റ്ററുടെ കന്നി സംവിധാന സംരംഭമാണ് ഹേയ് സിനാമിക