information

അറിയിപ്പുകൾ

ചുരത്തില്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരം റോഡ് എന്‍.എച്ച്.766ന്റെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം (45/00) മുതല്‍ ലക്കിടി (57/00)വരെ ഗതാഗതം നിയന്ത്രിക്കും. വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍നിന്ന് നാടുകാണി ചുരംവഴിയും പോകണം. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടിവാരം മുതല്‍ ലക്കിടിവരെ പൂര്‍ണമായി നിരോധിച്ചു. ബസുകളും രാവിലെ അഞ്ചുമുതല്‍ 10 വരെ അടിവാരം മുതല്‍ ലക്കിടിവരെ റീച്ചില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. ഈ കാലയളവില്‍ അടിവാരം മുതല്‍ ലക്കിടിവരെ കെ.എസ്.ആര്‍.ടി.സി. മിനിബസുകള്‍ ഏര്‍പ്പെടുത്തും. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലും ടാറിങ് നടക്കുന്ന സമയത്തും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും.

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് ഇന്ന്

സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് ഇന്ന് (ഫെബ്രു.12) രാവിലെ 11 മണി മുതല്‍ കോഴിക്കോട് പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നടക്കും. 18 വയസിനും 40 വയസിനും മദ്ധ്യേയുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!