വടകര ; അബ്ദുള്ള വല്ലംകണ്ടത്തിൽ എഴുതിയ നോവൽ ‘കല്ലുകടവിന്റെ ഇതിഹാസം ‘കടത്തനാട് ലിറ്ററിഫെസ്റ്റിൽ എഴുത്തുകാരൻ സിവി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. മലയാള സാഹിത്യത്തിൽ നോവലുകളുടെ പ്രതാപം തിരിച്ചു വരുന്നതായി പ്രകാശനം ചെയ്തു കൊണ്ട് സിവി ബാലകൃഷ്ണൻ പറഞ്ഞു.
കൽപ്പറ്റ നാരായണൻ പുസ്തകം ഏറ്റുവാങ്ങി. കെഎൽഎഫ് ചെയർമാൻ അഡ്വ.ഐ മൂസ്സ അധ്യക്ഷനായി.സതീശൻ എടക്കുടി, മോഹനൻ പാറക്കടവ്, ദൃശ്യം പത്മനാഭൻ,പികെ അബ്ദുള്ള എന്നിവർ സംബന്ധിച്ചു.

