കാരന്തൂർ മർകസ് ബോയ്സ് ഹയർസെക്കൻ്ററി സ്കൂൾ വിജയോത്സവം എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് വേണ്ടി പുറത്തിറക്കിയ ചുമർ പത്രിക ‘പത്താണ് പറക്കണം’ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പരീക്ഷയിൽ എപ്ലസ് വിജയം നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന മാർഗനിർദ്ദേശങ്ങളാണ് പത്രികയുടെ ഉള്ളടക്കം. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ ആദ്യപ്രതി ഏറ്റുവാങ്ങി. സ്കൂൾ വിജയോത്സവം കൺവീനർ സിപി ഫസൽ അമീൻ, പി പി അബ്ദുറഹിമാൻ, സംസ്ഥാന സ്പോർട്സ് കൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ, ജില്ലാ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി
അബ്ദുൽ കരീം ചടങ്ങിൽ പങ്കെടുത്തു.