information

അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു

ഈങ്ങാപ്പുഴ – കാക്കവയല്‍ – കണ്ണപ്പന്‍കുണ്ട് – വെസ്റ്റ് കൈതപ്പൊയില്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 11)  മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ റോഡില്‍ ഗതാഗതം നിരോധിച്ചു. ഇത് വഴിയുളള  വാഹനങ്ങള്‍ പുതുപ്പാടി വഴി കടന്നു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

മുട്ടുങ്ങല്‍ – നാദാപുരം – പക്രംതളം റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 11)  മുതല്‍ ഫെബ്രുവരി ഏഴ് വരെ വാഹന ഗതാഗതം നിരോധിച്ചു. ഓര്‍ക്കാട്ടേരി ഭാഗത്ത് നിന്നും മോന്താല്‍, ഏറാമല ഭാഗത്തേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങളും ഓര്‍ക്കാട്ടേരി – വെളളികുളങ്ങര – ഒഞ്ചിയം പാലം – തോട്ടുങ്ങല്‍ – കുന്നുമ്മക്കര വഴിയും തിരിച്ചു പോകണം. ഏറാമലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഓര്‍ക്കാട്ടേരി പി.എച്ച്.സി, തോട്ടുങ്ങല്‍ ഒഞ്ചിയം പാലം – വെളളികുളങ്ങര വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

ആര്‍ദ്രം മിഷന്‍ ടാസ്‌ക് ഫോഴ്സ് യോഗം 15 ന്

ജില്ല വികസന സമിതി അവലോകനയോഗ തീരുമാന പ്രകാരം ആര്‍ദ്രം മിഷന്‍ ടാസ്‌ക് ഫോഴ്സ് യോഗം ജനുവരി 15 ന് ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.

കെല്‍ട്രോണ്‍ സെന്ററില്‍ തൊഴിഷധിഷ്ഠിത കോഴ്‌സ് 

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ സിവില്‍, ലാന്‍ഡ്  സര്‍വ്വേ, ആര്‍ക്കിറ്റെക്ചര്‍ ഡ്രോയിങ്,  ഓട്ടോകാഡ് (AutoCAD) എന്നീ ഹ്രസ്വകാല  സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് എസ്എസ്എല്‍സി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളെ  കുറിച്ചു കൂടുതല്‍  അറിയുന്നതിന്  കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതയ്ക്കാട് എന്ന  വിലാസത്തില്‍ ബദ്ധപ്പെടുക. ഫോണ്‍ : 8136802304, 04712325154.  

ഐ.എച്ച്.ആര്‍.ഡി. : അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്‌മെന്റിന്റെ  ആഭിമുഖ്യത്തില്‍  ജനുവരി മുതല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) (1 സെമസ്റ്റര്‍), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍) കോഴ്സുകളിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യോഗ്യത – പ്ലസ് ടു പാസ്സ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് യോഗ്യത – ഇലക്ട്രോണിക്സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി /ത്രിവത്സര ഡിപ്ലോമ പാസ്സ.്
അപേക്ഷിക്കാനുളള അവസാന തീയതി ജനുവരി 22. അപേക്ഷാഫാമും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ (www.ihrd.ac.in) ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ  (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് രൂപ. 100) നിയമാനുസൃത ജി.എസ്.റ്റി. പുറമെ) ഡി.ഡി സഹിതം ജനുവരി 22 നകം അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ജില്ലാ ആസൂത്രണ സമിതി യോഗം 17 ന്

ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 17 ന് ഉച്ചയ്ക്ക് മൂന്ന്  മണിക്ക് കലക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!