മസ്‌കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി സെയ്ദ് അസദ് ബിന്‍ താരിഖ് ചുമതലയേറ്റു. ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ മരണത്തെ തുടര്‍ന്നാണ് നിയമനം. നിലവില്‍ ഒമാന്റെ ഉപപ്രധാനമന്ത്രിയാണ് അസദ് ബിന്‍ താരിഖ്.
അറുപതിയഞ്ചുകാരനായ അസദ് ബിന്‍ താരിഖ് സുല്‍ത്താനുകുമെന്ന് തന്നെയായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. വിദേശകാര്യങ്ങളുടെ ചുമതലയുള്ള ഉപ പ്രധാനമന്ത്രിയായി അസദ് എത്തുന്നത് 2017ലാണ്. രാജ കുടുംബത്തില്‍ ഖബൂസ് സുല്‍ത്താന്റെ സഹോദര തുല്യനായിരുന്നു അസദ്. ഇദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയതിലൂടെ തന്നെ തന്റെ പിന്‍ഗാമി അസദായിരിക്കുമെന്ന സൂചനായണ് ഖബൂസ് നല്‍കിയതെന്ന വിലയിരുത്തല്‍ സജീവമായിരുന്നു. വിദേശ നേതാക്കളുമായി ആശയ വിനിമയവും മറ്റും നടത്തിയിരുന്ന അസദായിരുന്നു. ഖബൂസിന് രോഗം ബാധിച്ച ശേഷം അദ്ദേഹം പങ്കെടുക്കേണ്ട പൊതു പരിപാടികളിലും എത്തിയിരുന്നത് അസദായിരുന്നു. ഇതെല്ലാം നല്‍കിയ സന്ദേശം ഉള്‍ക്കൊണ്ടാണ് തീരുമാനം വരുന്നത്.
തന്റെ പിന്‍ഗാമിയാരാകണമെന്ന് മാര്‍ച്ച് മൂന്ന് തന്നെ രഹസ്യ കത്തില്‍ ഖാബൂസ് വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് തീരുമാനം എടുക്കുന്നത്. സെയ്ദ് അസാദിന്റെ മകന്‍ പിന്‍ഗാമിയാകുമെന്ന് കരുതിയവരും ഉണ്ടായിരുന്നു. ഖാബൂസുമായി ഏറെ അടുത്ത് നിന്നത് സെയ്ദ് ആസാദിന്റെ മകനായ സെയ്ദ് തൈമുര്‍ ബിന്‍ ആസദ് ബിന്‍ താരിഖ് അല്‍ സെയ്ദായിരുന്നു. എന്നാല്‍ തന്റെ അമ്മാവന്റെ മകനെ തന്നെ സുല്‍ത്താനായി ഖാബൂസ് തെരഞ്ഞെടുത്തതായാണ് സൂചന. അറുപത്തി മൂന്നുകാരനാണ് ഒമാന്റെ അടുത്ത ഭരണാധികാരിയായ സെയ്ദ് അസാദ്. ഖാബൂസിന്റെ അമ്മാവനായ തസയ്യിദ് താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദിന്റെ മകനാണ് ഇപ്പോള്‍ ഭരണാധികാരിയായ സെയ്ദ് അസദ് ബിന്‍ താരിഖ്. 2002മുതല്‍ ഖാബൂസിന്റെ പ്രത്യേ പ്രതിനിധിയായിരുന്നു സെയ്ദ് അസദ് ബിന്‍ താരിഖ്.